പത്താം
ശമ്പളക്കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. അധ്യാപകരും സര്‍ക്കാര്‍
ജീവനക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ പ്രത്യക്ഷമായി ബാധിക്കുന്ന
കാര്യമാണിത് ഇത്. നമ്മുടെ പ്രതികരണങ്ങള്‍ അറിയാനായി കമ്മീഷന്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചു.
ഇതേക്കുറിച്ച് ഇന്ന് എഴുതുന്നത് ഇടമറ്റം K.T.J.M.H.S ലെ ജോസ് ജോര്‍ജ്ജ്
സാര്‍ ആണ്. ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനാവശ്യപ്പെട്ടു കൊണ്ട് അദ്ദേഹം
അയച്ചു തന്ന കുറിപ്പ് നോക്കാം. പത്താം ശമ്പളക്കമ്മീഷന്‍ ലോകമെങ്ങും
അംഗീകരിച്ച വിവരശേഖരണ മാര്‍ഗമായ ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകളുടെയും
മറ്റും ബ്ലോഗുകളില്‍ അത് പ്രസിദ്ധീകരിച്ചിട്ടും അതിന്റെ പ്രാധാന്യം
അറിയാത്തതുകൊണ്ടാവാം; ആരും കാര്യമായി അതിനോട് പ്രതികരിച്ചിട്ടില്ലെന്ന്
തോന്നുന്നു.
അഭിപ്രായ ക്രോഡീകരണത്തില്‍ ചോദ്യാവലിയുടെ പ്രതികരണത്തിന്
നിര്‍ണായക സ്ഥാനമുണ്ട്. വെള്ളമൊഴുകി കഴിഞ്ഞിട്ട് ചിറകെട്ടിയിട്ട്
കാര്യമില്ലാത്തതുപോലെ കമ്മീഷന്‍ മുമ്പാകെ എത്തുന്ന രേഖകളുടെ
അടിസ്ഥാനത്തില്‍ തിരുമാനം എടുത്ത ശേഷം ആരെയും കുറ്റം പറഞ്ഞിട്ട്
കാര്യമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പൊതു ഖജനാവു തിന്നു മുടിക്കുന്നു
എങ്കില്‍ ഏതേതു മേഖലകളില്‍ എങ്ങനെ അവരുടെ എണ്ണവും വേതനവും
കുറയ്ക്കാമെന്ന്/നിയന്ത്രിക്കാമെന്ന് ചൂണ്ടിക്കാണിക്കുവാന്‍ പൊതുജനത്തിന് ഈ
അനവസരം പ്രയോജനപ്പെടുത്താം. ആവശ്യത്തിലധികം ജീവനക്കാര്‍ (തസ്തിക) ഉള്ള
ഡിപ്പാര്‍ട്ടുമെന്റുകളും ഓഫീസുകളും പുന:ക്രമീകരിക്കുവാന്‍ നിങ്ങളുടെ
നിര്‍ദേശങ്ങളുടെ സാധുത പരിശോധിക്കുന്നതിലൂടെ കമ്മീഷന് കഴിയും.
No comments:
Post a Comment